വാളകം ജങ്‌ഷനിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു
കൊട്ടാരക്കര മഴക്കാലത്ത് വാളകം ജങ്‌ഷനിൽ രൂപപ്പെടുന്ന വെള്ളക്കെട്ട് പരിഹരിക്കാനുള്ള പദ്ധതിക്ക് തുടക്കമായി. ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ നിർദേശപ്രകാരം റവന്യു, പഞ്ചായത്ത്, കെഎസ്ടിപി, ചെറുകിട ജലസേചന ഉദ്യേഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചാണ് പ്രശ്നപരിഹാരത്തിനുള്ള പദ്ധതിക്ക് രൂപംനൽകിയത്. വാളകം ത്രിവേണി സൂപ്പർമാർക്കറ്റിനു സമീപം, എംഎൽഎ ജങ്‌ഷൻ, പോസ്റ്റ്‌ഓഫീസ് ജങ്‌ഷൻ, വാളകം ജങ്‌ഷൻ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് ഉണ്ടായി ഗതാഗതം തടസ്സപ്പെടുന്നത്. ഈ ഭാഗങ്ങളിലെ ഓടകൾ വൃത്തിയാക്കി മാലിന്യം നീക്കംചെയ്യും. എംസി റോഡ് സൈഡിലുള്ള കൈത്തോടുകൾ തെളിച്ച് വെള്ളം വാളകം- –-കുളഞ്ഞിയിൽ തോട്ടിലേക്ക് കടത്തിവിടും. മഴക്കാല പൂർവശുചീകരണത്തിന്റെ ഭാഗമായുള്ള ഈ പ്രവൃത്തികൾ തിങ്കൾ മുതൽ ആരംഭിക്കും. തഹസിൽദാർ പി ശുഭൻ, മന്ത്രി കെ എൻ ബാലഗോപാലിന്റെ പ്രതിനിധി പി കെ ജോൺസൻ, കെഎസ്ടിപി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ആർ എസ് മിനി, ജില്ലാ പഞ്ചായത്ത് അംഗം ബ്രിജേഷ് എബ്രഹാം, ഉമ്മന്നൂർ പഞ്ചായത്ത് സെക്രട്ടറി ബിജു സി നായർ, ചെറുകിട ജലസേചന അസിസ്റ്റന്റ് എൻജിനിയർമാരായ അനു ബി ചന്ദ്രൻ, മായ, വില്ലേജ് ഓഫീസർ ജി ജോൺകുട്ടി, പഞ്ചായത്ത് അംഗങ്ങളായ കെ അജിത, അനീഷ് മംഗലത്ത് എന്നിവർ പങ്കെടുത്തു. വാളകം ജങ്ഷനില്‍ മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിനായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുന്നു Read on deshabhimani.com