സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ചതിൽ സന്തോഷം: എം വി ഗോവിന്ദൻ
ചങ്ങനാശേരി വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചതിൽ സന്തോഷമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ചങ്ങനാശേരിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ നിഷേധാത്മക നിലപാട് സ്വീകരിച്ചപ്പോൾ കേരളം ഒറ്റക്കെട്ടായി പ്രതിരോധിച്ചു. ബിജെപി എംപിമാർ ഒഴികെ എല്ലാവരും ഒന്നിച്ച് നിന്നുവെന്നും പുനരധിവാസം വേഗത്തിൽ മുന്നോട്ട് കൊണ്ടുപോവാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥലം ഏറ്റെടുക്കാൻ കോടതി വിധിയും അനുകൂലമായി. മാതൃകാപരമായ പുനരധിവാസം വേഗത്തിൽ ഉണ്ടാവുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. Read on deshabhimani.com