ഭൂമാഫിയ തോടും കുളവും നികത്തി; കലക്ടര്‍ക്ക് പരാതിയുമായി എല്‍ഡിഎഫ്
മരട് ലേക്‌ഷോർ ആശുപത്രിക്കുസമീപത്തെ താമരപ്പള്ളി തോടും അഞ്ച് കുളങ്ങളും ഭൂമാഫിയ മണ്ണിട്ട് നികത്തിയതിനെതിരെ എൽഡിഎഫ് പാർലമെന്ററി പാർടി ലീഡർ സി ആർ ഷാനവാസ് കലക്ടർക്ക് പരാതി നൽകി. പ്രദേശത്ത് നാലേക്കറോളം ഭൂമി അനധികൃതമായി നികത്തിയതിനെത്തുടർന്ന് പരിസരം കനത്ത വെള്ളക്കെട്ടിലായി. സംഭവം സംബന്ധിച്ച് മരട് മുനിസിപ്പൽ സെക്രട്ടറി, ഫോർട്ട് കൊച്ചി ആർഡിഒ എന്നിവർക്ക് നേരത്തേ പരാതി നൽകിയെങ്കിലും തുടർ നടപടികളൊന്നും എടുക്കാതിരുന്നതിനാലാണ് കലക്ടർക്ക് പരാതി നൽകിയത്. Read on deshabhimani.com