കണ്ണൂരിൽ ദമ്പതികൾക്ക് നേരെ കാട്ടാനയുടെ ആക്രമണം; ഭർത്താവ് മരിച്ചു
കണ്ണൂർ > പെരിങ്കരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികൻ കൊല്ലപ്പെട്ടു. പെരിങ്കരിയിലെ ജസ്റ്റിനാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ ജിനിയെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുള്ളറ്റിൽ സഞ്ചരിച്ച ജസ്റ്റിനും ഭാര്യക്കും നേരെ ഞായറാഴ്‌ച പുലർച്ചെയാണ് അക്രമണമുണ്ടായത്. പള്ളിയിൽ പോകവെയായിരുന്നു ആക്രമണം. ഉളിക്കൽ റിച്ച് പ്ലസ് ചിട്ടി സ്ഥാപനത്തിലെ ജീവനക്കാരനാണ് ജസ്റ്റിൻ. ടോറസ് ലോറി കുത്തി മറിക്കാൻ ശ്രമിച്ച ആനയുടെ കൊമ്പ് പൊട്ടി താഴെ വീണു. പൊലീസും നാട്ടുകാരും ആനകളെ തുരത്താനുള്ള ശ്രമത്തിലാണ് Read on deshabhimani.com