ആദിവാസികുടുംബങ്ങള്‍ക്ക് ശുചിമുറി ഒരുക്കാന്‍ ടെക്കികള്‍
തൃക്കാക്കര കാക്കനാട് ഇൻഫോപാർക്ക് പ്രോഗ്രസീവ് ടെക്കീസിന്റെ നേതൃത്വത്തിൽ കോതമംഗലം പന്ത്രപ്ര ആദിവാസി കോളനിയിലെ 133 കുടുംബങ്ങള്‍ക്കായി 72 ശുചിമുറി നിര്‍മിച്ച് നല്‍കുന്നു. ശുചിമുറി നിര്‍മാണത്തിനായി സമാഹരിച്ച 72,000 രൂപ പ്രോഗ്രസീവ് ടെക്കീസ് പ്രസിഡന്റ് അനീഷ് പന്തലാനി, മറ്റു ഭാരവാഹികളായ ഷിയാസ്, ബൈജു, സൂരജ്, ബ്രില്ല, ശ്വേത എന്നിവരുടെ നേതൃത്വത്തിൽ കലക്ടർ എന്‍ എസ് കെ ഉമേഷിന് കൈമാറി. 3750 രൂപ ഒരു ശുചിമുറിക്കായി ചെലവഴിക്കും. Read on deshabhimani.com