കലൂർ 
സ്‌റ്റേഡിയത്തിന്
സമീപം വെടിവെയ്പ്പ്; 
യുവാവിന് പരിക്ക്



കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന് സമീപം ശനിയാഴ്ച അർധരാത്രി എയർ പിസ്റ്റളുപയോഗിച്ച് വെടിവെയ്പ്. ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരിക്കുന്നതിനായി നടത്തിയ വെടിവെയ്പിൽ യുവാവിന് പരിക്ക്. സ്റ്റേഡിയത്തിൽ സുഹൃത്തുക്കൾക്കൊപ്പം നിൽക്കുകയായിരുന്ന അജ്മൽ അലിക്കാണ് (29) വെടിയേറ്റത്. കണ്ണിന് മുകളിലായി പരിക്കേറ്റ അജ്മലിനെ ഉടൻ ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ ഭയന്ന് യുവാക്കൾ ചിതറിയോടിയതായി പറയുന്നു. പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. പാലരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. Read on deshabhimani.com

Related News