പറവൂർ, ആലുവ, ആലങ്ങാട് ഏരിയ സമ്മേളനങ്ങൾക്ക് ഉജ്വല തുടക്കം
കൊച്ചി സിപിഐ എം പറവൂർ, ആലുവ, ആലങ്ങാട് ഏരിയ സമ്മേളനങ്ങൾക്ക് ആവേശോജ്വല തുടക്കം. സിപിഐ എം 23–-ാം പാർടി കോൺഗ്രസിനു മുന്നോടിയായുള്ള ജില്ലയിലെ ഏരിയ സമ്മേളനങ്ങൾക്ക് ഇതോടെ തുടക്കമായി. പറവൂരിൽ കെ ജി ഗിരീഷ്‌കുമാർ നഗറിൽ (എൻഎസ്‌എസ് ഓഡിറ്റോറിയം) ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്‌ഘാടനം ചെയ്‌തു. ആലങ്ങാട് പി കെ മനോജ് നഗറിൽ (ചിറയം വിശ്വദീപ്‌തി പബ്ലിക് സ്‌കൂൾ) സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണി ഉദ്‌ഘാടനം ചെയ്‌തു. ആലുവ എടത്തല ടി ഐ ഇക്ബാൽ നഗറിൽ (രാജീവ്ഗാന്ധി സഹകരണ ഓഡിറ്റോറിയം) സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിനിധി സമ്മേളനങ്ങൾ വ്യാഴാഴ്‌ചയും തുടരും. പറവൂർ പറവൂർ ഏരിയ സമ്മേളനത്തിനു തുടക്കംകുറിച്ച് പഴയ കെഎസ്‌ആർടിസി ബസ് സ്‌റ്റാൻഡിനുസമീപം ഒരുക്കിയ രക്തസാക്ഷി സ്‌മാരകത്തിൽ കെ ഡി വേണുഗോപാൽ പതാക ഉയർത്തി. കെ ഡി വേണുഗോപാൽ, ടി ജി അശോകൻ, ലീന വിശ്വം എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ഏരിയ സെക്രട്ടറി ടി ആർ ബോസ് പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ, ജില്ലാ സെക്രട്ടറിയറ്റ് അംഗം എം സി സുരേന്ദ്രൻ, മുതിർന്ന നേതാവ് കെ എം സുധാകരൻ എന്നിവർ പങ്കെടുത്തു. ടി വി നിഥിൻ സ്വാഗതം പറഞ്ഞു. കെ എ വിദ്യാനന്ദൻ രക്തസാക്ഷിപ്രമേയവും ടി ജി അശോകൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. റിപ്പോർട്ടിൻമേൽ പ്രതിനിധികൾ പൊതുചർച്ച ആരംഭിച്ചു. 135 പ്രതിനിധികൾ പങ്കെടുക്കുന്നു. ആലങ്ങാട് ആലങ്ങാട് ഏരിയ സമ്മേളന നഗറിൽ ഏരിയ കമ്മിറ്റി അംഗം എം കെ സിദ്ധാർഥൻ പതാക ഉയർത്തി. എം കെ സിദ്ധാർഥൻ, വി പി ഡെന്നി, ഐശ്വര്യ സാനു, യേശുദാസ് പറപ്പിള്ളി എന്നിവരടങ്ങുന്നതാണ് പ്രസീഡിയം. ഏരിയ സെക്രട്ടറി എം കെ ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി ആർ മുരളീധരൻ, കെ എൻ ഉണ്ണിക്കൃഷ്‌ണൻ എന്നിവർ പങ്കെടുത്തു. സി ജെ ഷാജു സ്വാഗതം പറഞ്ഞു. പി ജെ ഡേവിസ് രക്തസാക്ഷിപ്രമേയവും എൽ ആദർശ് അനുശോചനപ്രമേയവും അവതരിപ്പിച്ചു. 133 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. പൊതുചർച്ച ആരംഭിച്ചു. ആലുവ ആലുവ ഏരിയ സമ്മേളന നഗറിൽ പി എം ബാലകൃഷ്ണൻ പതാക ഉയർത്തി. എം ജെ ടോമി, പി മോഹനൻ, ഡോ. വി രമാകുമാരി, ബീന അലി, എം യു പ്രമേഷ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ഏരിയ സെക്രട്ടറി എ പി ഉദയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ജോൺ ഫെർണാണ്ടസ്, പി എം ഇസ്മയിൽ, ടി കെ മോഹനൻ, ജില്ലാ കമ്മിറ്റി അംഗം വി സലിം എന്നിവർ പങ്കെടുത്തു. പ്രീജ കുഞ്ഞുമോൻ സ്വാഗതം പറഞ്ഞു. ടി കെ ഷാജഹാൻ രക്തസാക്ഷിപ്രമേയവും ടി ആർ അജിത് അനുശോചനപ്രമേയവും അവതരിപ്പിച്ചു. പൊതുചർച്ച ആരംഭിച്ചു. 128 പ്രതിനിധികൾ പങ്കെടുക്കുന്നു. Read on deshabhimani.com