ഫോര്‍ട്ട് കൊച്ചി ബീച്ച് ശുചീകരിച്ചു



കളമശേരി കൊച്ചി സര്‍വകലാശാല മറൈന്‍ ബയോളജിവകുപ്പ്, സ്‌കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്, നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച്, സിഫനെറ്റ്, പ്ലാന്‍ @ ഓഷ്യന്‍ എന്നിവ ചേർന്ന്‌ തീരശുചീകരണദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഫോര്‍ട്ട് കൊച്ചി ബീച്ചിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തു. കെ ജെ മാക്‌സി എംഎല്‍എ ഉദ്ഘാടനം ചെയ്തു. കുസാറ്റ് മറൈന്‍ സയന്‍സ് ഡീൻ ഡോ. എസ് ബിജോയ് നന്ദന്‍, ഡോ. ടി പി സജീവന്‍, സ്‌കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് ഡയറക്ടര്‍ ഡോ. എസ് സാബു, ഡോ. ഇ ആർ ചൈതന്യ എന്നിവർ നേതൃത്വം നൽകി. ബീച്ചില്‍നിന്ന് 250 കിലോയോളം പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്തു. പ്ലാസ്റ്റിക്മൂലമുണ്ടാകുന്ന ജൈവ പാരിസ്ഥിതികപ്രശ്‌നങ്ങളെക്കുറിച്ചും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഒഴിവാക്കേണ്ടതിനെക്കുറിച്ചും ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.   Read on deshabhimani.com

Related News