ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ വി മുരളീധരൻ
സ്വന്തം ലേഖകൻ പ്രോട്ടോകോൾ ലംഘനവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. വിദേശയാത്രയിൽ പ്രോട്ടോകോൾ ലംഘനം ഉണ്ടായിട്ടില്ലെന്നും ആർക്കും പരാതിനൽകാമെന്നും പറഞ്ഞായിരുന്നു തടിതപ്പൽ. ബിജെപി നേതൃയോഗത്തിൽ പങ്കെടുക്കാൻ കോട്ടയത്ത് എത്തിയതായിരുന്നു മന്ത്രി. സ്‌മിത മേനോനെ മഹിള മോർച്ച സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത് അറിഞ്ഞില്ലെന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിന്റെ പ്രസ്‌താവനയെക്കുറിച്ച് ചോദിച്ചപ്പോൾ ‘നിങ്ങളാണല്ലോ വാർത്തകളും വിവാദങ്ങളും സൃഷ്ടിക്കുന്നതെന്നും എന്ത് പ്രോട്ടോകോൾ ലംഘനമാണുണ്ടായതെന്നു’മുള്ള മറുചോദ്യമായിരുന്നു മറുപടി. ഏത് അന്വേഷണം നടത്തണമെന്ന് തീരുമാനിക്കേണ്ടത് മാധ്യമങ്ങളല്ലെന്നുപറഞ്ഞ് മറ്റ് ചോദ്യങ്ങളെ അവഗണിച്ച് മന്ത്രി യോഗവേദിയിലേക്കുപോയി. Read on deshabhimani.com