ലക്ഷദ്വീപിലെ ഹജ്ജ് തീർഥാടകരെ സ്വീകരിച്ചു



നെടുമ്പാശേരി ലക്ഷദ്വീപിൽനിന്ന്‌ ഹജ്ജിന്‌ പോകുന്നവരെ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചി തുറമുഖത്ത് സ്വീകരിച്ചു. ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ഖാദറിന്റെ നേതൃത്വത്തിലെത്തിയ തീർഥാടകസംഘത്തെ നെടുമ്പാശേരി ഹജ്ജ് ക്യാമ്പിന്റെ ചുമതലയുള്ള കമ്മിറ്റി അംഗം സഫർ എ ഖയാൽ, കമ്മിറ്റി കോ-–-ഓർഡിനേറ്റർ ടി കെ സലീം,  സെൽ ഓഫീസർ എം ഐ ഷാജി എന്നിവർ ചേർന്ന്‌ സ്വീകരിച്ചു. എംവി കോറൽസ് കപ്പലിൽ കിൽത്താനി, ചെത്തിലത്ത്, കൽപ്പേനി, അന്ത്രേത്ത് ദ്വീപുകളിൽനിന്നുള്ളവരാണ് എത്തിയത്‌. കവരത്തി, കടമത്ത്, അമിനി ദ്വീപുകളിൽനിന്നുള്ളവർ എംവി ലഗൂൺ കപ്പലിൽ രണ്ടുദിവസംമുമ്പ്‌ കൊച്ചിയിൽ എത്തിയിരുന്നു. മിനിക്കോയി ദ്വീപിലുള്ളവർ മറ്റൊരു കപ്പലിൽ കൊച്ചിയിലെത്തിയിട്ടുണ്ട്. 86 പുരുഷന്മാരും 77 സ്ത്രീകളുമടക്കം ലക്ഷദ്വീപിൽനിന്നുള്ള 163 തീർഥാടകരാണ് 12ന്‌ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന്‌ യാത്രതിരിക്കുന്നത്. Read on deshabhimani.com

Related News