സമ്മേളന നഗരിക്കുസമീപം 
സ്തൂപം സ്ഥാപിച്ചു



കളമശേരി സിപിഐ എം ജില്ലാ സമ്മേളന നഗരിക്ക് അഭിമുഖമായി പ്രചാരണ സ്തൂപം സ്ഥാപിച്ചു. കളമശേരി സെൻട്രൽ ലോക്കൽ കമ്മിറ്റിയാണ് 24 അടി ഉയരമുള്ള സ്തൂപം നിർമിച്ചത്. വയ്‌ക്കോൽ, പേപ്പർ, ചാക്ക്, പ്ലൈവുഡ് എന്നിവ ഉപയോഗിച്ച് രണ്ടാഴ്ചയിലേറെ എടുത്താണ് പൂർത്തിയാക്കിയത്. സ്തൂപത്തിനുമുകളിൽ അരിവാൾ–-ചുറ്റികയുമായി നൃത്തമാടുന്ന കർഷകരൂപവും സ്ഥാപിച്ചിട്ടുണ്ട്. ടിവിഎസ് കവലയിൽ നടനും സംവിധായകനുമായ സോഹൻ സീനുലാൽ ഉദ്ഘാടനം ചെയ്‌തു. ശിൽപ്പി രാജൻ കൂടാത്തിനെ പൊന്നാടയണിയിച്ചു.  ഉദ്ഘാടനച്ചടങ്ങിൽ പി ടി ബിജു അധ്യക്ഷനായി. പി വി ഷാജി, ലോക്കൽ സെക്രട്ടറി ബിജു മോഹൻ, കെ ടി മനോജ്, എ കെ സിബിൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News