ബിൽഡ് എക്സ്പോ സമാപിച്ചു
കാഞ്ഞങ്ങാട് കൊവ്വൽപ്പള്ളി വൈറ്റ് ഹൌസ് ഗ്രൗണ്ടിൽ ലെൻസ്‌ഫെഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബിൽഡ് എക്സ്പോ സമാപിച്ചു. ആധുനിക കെട്ടിട നിർമാണരീതികളെ പരിചയപ്പെടുത്തുന്നതായിരുന്നു പ്രദർശനവും സെമിനാറും. ‘ജില്ലയുടെ ടൂറിസം സാധ്യതകൾ ’ വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ സംസ്ഥാന പ്രസിഡന്റ് സി എസ് വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ‘പരിസ്ഥിതി സൗഹാർദ കെട്ടിട നിർമാണം’ സെമിനാറിൽ ജി ശങ്കർ മുഖ്യപ്രഭാഷണം നടത്തി. സമാപന സമ്മേളനം സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി വി വിനോദ് കുമാർ അധ്യക്ഷനായി. ഇ ചന്ദ്രശേഖരൻ എംഎൽഎ മുഖ്യഥിതിയായി. വ്യാപാര, വ്യവസായ, നിർമാണമേഖലയിലെ പ്രമുഖരായ കെ ദാമോദരൻ, ശ്രീകണ്ഠൻ നായർ, ഗോകുൽ ദാസ് കാമത്ത്, അബ്ദുൾഖാദർ കൂളിക്കാട് എന്നിവരെ ആദരിച്ചു. മടികൈ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത, വി വി രമേശൻ,ഇ പി ഉണ്ണികൃഷ്ണൻ, എം വിജയൻ, പി രാജൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com