കാത്തിരിപ്പിന് വിരാമം; ആയിഷയ്ക്ക് നികുതിയടയ്ക്കാം

യു ബി ആയിഷയുടെ മകൻ ഇസ്മയിൽ മന്ത്രി വി അബ്ദുറഹ്മാനെ കണ്ടശേഷം അദാലത്ത് വേദിയിൽ നിന്ന് പുറത്തിറങ്ങുന്നു


കാസർകോട്‌ യു ബി ആയിഷയുടെ വർഷങ്ങളുടെ കാത്തിരിപ്പിന്  അദാലത്തിൽ വിരാമമായി. തന്റെ ഭൂമിക്ക് നികുതിയടയ്ക്കാൻ സാധിക്കാത്ത പ്രശ്‌നവുമായാണ്‌  എയ്യളയിലെ യു ബി ആയിഷയും മകൻ ഇസ്‌മയിലും കുടുംബവും അദാലത്തിലെത്തിയത്. 1960 മുതൽ കൈവശമുള്ള തെക്കിൽ വില്ലേജിലെ ഒരേക്കറിലെ സാങ്കേതിക പ്രശ്‌നങ്ങളുമായി ബുദ്ധിമുട്ടുകയായിരുന്നു  കുടുംബം. പട്ടയം ലഭിച്ച ഭൂമി കൈയേറ്റ ഭൂമിയാണെന്ന്‌ കാണിച്ചാണ്‌ നികുതി അടക്കുന്നത്‌ തടഞ്ഞത്‌. ഇത്‌ സംബന്ധിച്ച്‌ പ്രവാസികൂടിയായ ഇസ്‌മയിൽ നാല്‌ വർഷം കോടതിയും കയറിയിറങ്ങി. എൽആർസി, ജില്ലാ കോടതി, മജിസ്‌ട്രേറ്റ് കോടതി, ഗവ. പ്ലീഡറുടെ ലീഗൽ ഒപ്പീനിയൻ, കലക്ടറുടെ ഉത്തരവുകൾ, പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ്, നിയമസഭയിൽ  മന്ത്രി നൽകിയ മറുപടി തുടങ്ങി വിവിധ രേഖകൾ പരിശോധിച്ച് പഴയ പട്ടയം പ്രകാരമുള്ള ഭൂമി ആയിഷയ്‌ക്ക്‌ സ്വന്തമാണെന്നും അതിനാൽ അവർക്ക്‌ ഭൂമിയിന്മേൽ പൂർണ അവകാശം നൽകേണ്ടതുണ്ടെന്നും മന്ത്രി വി അബ്ദുറഹിമാൻ നിർദേശിച്ചു. പോക്കുവരവ് നടത്തി രേഖകൾ ആയിഷയ്ക്ക് നൽകാൻ മന്ത്രി  കലക്ടർക്ക് നിർദ്ദേശം നൽകി.  വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ നീതി ലഭിച്ചതിൽ ആയിഷയും മകൻ ഇസ്‌മയിലും കുടുംബവും സന്തോഷത്തോടെയാണ്‌ അദാലത്ത് വേദി വിട്ടത്. Read on deshabhimani.com

Related News