മേഘ കമ്പനി പ്ലാന്റിലേക്ക് ജനകീയ മാര്‍ച്ച്

മൈലാട്ടിയില്‍ അടിപ്പാത നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി മേഘ കൺസ്‌ട്രക്‌ഷൻ കമ്പനിയുടെ പ്ലാന്റിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച് പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം കുമാരന്‍ ഉദ്ഘാടനം ചെയ്യുന്നു


മൈലാട്ടി ദേശീയപാതയിലെ പ്രധാന ജങ്ഷനുകളില്‍ ഒന്നായ മൈലാട്ടിയില്‍ അടിപ്പാത നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി മേഘ കൺസ്‌ട്രക്‌ഷൻ കമ്പനിയുടെ പ്ലാന്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. ജനകീയ സമിതിയുടെ അനിശ്ചിത കാലസമരം 11  ദിവസം പിന്നിട്ടിട്ടും അനുകൂലമായ നടപടി ഇല്ലാത്ത സാഹചര്യത്തിലാണ്  കമ്പനിയുടെ പ്ലാന്റിലേക്ക്  മാര്‍ച്ച് നടത്തിയത്.  മാർച്ച്‌ പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം കുമാരന്‍ ഉദ്ഘാടനം ചെയ്തു.  ഉദുമ  പഞ്ചായത്ത് പ്രസിഡൻ്റ് പി ലക്ഷ്മി അധ്യക്ഷയായി. ഹക്കീം കുന്നില്‍,  കെ സന്തോഷ് കുമാര്‍, ഇ സുജിത്ത് കുമാര്‍, എ ബാലകൃഷ്ണന്‍, സിന്ധു ഗംഗാധരന്‍, ഒ നാരായണന്‍, പ്രദീപ് കൂട്ടക്കനി, ബാബുരാജ്, കെ വി ഭക്തവല്‍സലന്‍,  തോമസ് സെബാസ്റ്റ്യന്‍, രവീന്ദ്രന്‍ കരിച്ചേരി, എ ദിവാകരന്‍, മധു അടുക്കത്ത് വയല്‍ എന്നിവര്‍ സംസാരിച്ചു.  സുരേന്ദ്രന്‍ കരിച്ചേരി സ്വാഗതവും അനില്‍ ഞെക്ലി നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News