കവർന്നത്‌ 
രണ്ടുലക്ഷത്തിലേറെ



നീലേശ്വരം  ഓൺലൈൻ തട്ടിപ്പിൽകുടുങ്ങി മാവുങ്കാലിലെ യുവതിക്കും നീലേശ്വരത്ത് മധ്യവയസ്കനും പണം നഷ്ടമായി. നീലേശ്വരം മന്നംപുറത്തെ സി ഗിരീഷ് കുമാറും (50), മാവുങ്കാൽ ആ നന്ദാശ്രമത്തിന് സമീപത്തെ സനൂബ (30)യുമാണ്‌ തട്ടിപ്പിനിരയായത്‌.  136664 രൂപയാണ്‌  ഗിരീഷ് കുമാറിന് നഷ്ടമായത്. സൂപ്പർ മാർക്കറ്റിൽ ഷെയർ വാഗ്ദാനം ചെയ്‌തായിരുന്നു ഓൺലൈൻ തട്ടിപ്പ്‌ സംഘം പണം കൈക്കലാക്കിയത്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ പേ ടിഎം, ഗൂഗിൾപേ വഴി പണം അയച്ചു കൊടുത്തത്‌. നീലേശ്വരം പൊലീസ് കേസെടുത്തു.  സനൂബയ്‌ക്ക്‌ 90,000 രൂപയാണ് നഷ്ടമായത്. മെയ്, ആഗസ്റ്റ് മാസങ്ങളിലായാണ് ഇവർക്കും പണം നഷ്‌ടപ്പെട്ടത്. ഓൺലൈൻ വഴി ബുക്ക് ചെയ്ത സാധനം ലഭിക്കാത്തതിനാൽ യുവതി പരാതി നൽകിരുന്നു. യുവതിയോട് പിന്നീട് സംഘം അഞ്ചുരൂപ അയച്ചുകൊടുക്കാൻ ആവശ്യപെട്ടു. ഇതുപ്രകാരം പണം അയച്ചു. ഇതിനുശേഷം ഗൂഗിൾ പേ വഴിയുവതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും 90000 രൂപ തട്ടിയെടുക്കുകയായിരുന്നു. ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. Read on deshabhimani.com

Related News