സംസ്ഥാന യൂത്ത് അണ്ടർ 20 ഫുട്ബോൾ ചാമ്പ്യൻഷിപ്പ്‌ സമാപിച്ചു

കൈവിട്ടല്ലോ... വിജയം സംസ്ഥാന അണ്ടർ 20 യൂത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കാസർകോടിന്റെ അഹമ്മദ് അൻഫാസ് വിജയഗോൾ നേടുമ്പോൾ പോസ്റ്റിലേക്ക് നോക്കുന്ന പാലക്കാടിന്റെ ഗോൾകീപ്പർ മുബസിർ. മത്സരത്തിൽ കാസർകോട് ജില്ലാ ടീം ചാമ്പ്യന്മാരായി.


 തൃക്കരിപ്പൂർ സംസ്ഥാന യൂത്ത് അണ്ടർ - 20 ഫുട്ബോൾ ചാമ്പ്യൻഷിപ്പ്‌ സമാപിച്ചു.  കണ്ണുർ റൂറൽ എഎസ്‌പി ടി പി രഞ്ചിത്ത് വിജയികൾക്ക്‌ ഉപഹാരം നൽകി.  വീരമണി ചെറുവത്തൂർ അധ്യക്ഷനായി. പി കെ ബാവ, എ കെ ഷെരിഫ്, രഘുനാഥ്, അഷ്റഫ് ഉപ്പള,  കെ പി സി മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു.  ടി കെ എം മുഹമ്മദ് റഫീഖ് സ്വാഗതവും സി വി ഷാജി നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News