‘നാട്‌ കൂട്ടിനുണ്ട്‌, തളരില്ല’

മുഖ്യമന്ത്രി പിണറായി വിജയൻ അതിയാമ്പൂരിൽ വീൽചെയറിൽ കഴിയുന്ന നന്ദുവിനെ കാണാനെത്തിയപ്പോൾ


കാഞ്ഞങ്ങാട് ‘സെറിബ്രൽ പാൾസി’ക്ക്‌ ശരീരം തളർത്താനായെങ്കിലും മനസിനെയും ചിന്തകളെയും തളർത്താനാകില്ലെന്ന നിശ്ചയദാർഢ്യമാണ് നന്ദുവിന്‌. നാടിനെ കരുത്തോടെ നയിക്കുന്ന മുഖ്യമന്ത്രിയെ എന്തുവന്നാലും ഇത്തവണയും കാണണമെന്ന്‌ നന്ദുവിന്റെ നിർബന്ധമായിരുന്നു.  വാർധക്യസഹജമായ അസുഖത്തെതുടർന്ന് വിശ്രമത്തിലായ സിപിഐ എം മുൻ ജില്ലാ സെക്രട്ടറി എ കെ നാരായണനെ കണ്ട്‌  മടങ്ങുംവഴി  മുഖ്യമന്ത്രി വീൽചെയറിൽ റോഡരികിൽ കാത്തിരിക്കുകയായിരുന്ന നന്ദുവിനെ കണ്ടതോടെ  നടന്നെത്തി  കുശലാന്വേഷണം നടത്തി മനസ്‌ പതറരുതെന്നും നാടുംവീട്ടുകാരും എന്നും കൂടെയുണ്ടാകുമെന്നും പറഞ്ഞാണ്‌  മുഖ്യമന്ത്രി മടങ്ങിയത്‌. നിർമാണത്തൊഴിലാളിയായ അതിയാമ്പൂരിലെ മക്കാക്കോടൻ വീട്ടിൽ  മോഹനന്റെയും എ ബേബിയുടെയും മകനായ നന്ദു 88 ശതമാനം അം​ഗപരിമിതനാണ്.     Read on deshabhimani.com

Related News