കടല്‍തീരത്തിനൊരു ഹരിത കവചം വലിയപറമ്പിൽ അരലക്ഷം കാറ്റാടി തെെ നട്ടുപിടിപ്പിക്കും
കാസർകോട് തീരശോഷണം വലിയ പ്രതിസന്ധിയുണ്ടാക്കുന്ന വലിയപറമ്പ പഞ്ചായത്തിെ്ല തീരമേഖലയ്ക്ക് സുരക്ഷാകവചമാകാൻ കടൽത്തീരത്തിനൊരു ഹരിത കവചം പദ്ധതി. 24 കിലോമീറ്റർ നീളുന്ന തീരദേശ മേഖലയിൽ മണ്ണൊലിപ്പ് തടയാൻ തൊഴിലുറപ്പ് പദ്ധതിയിലൂടെ 50,000 കാറ്റാടിത്തൈകൾ വെച്ചുപിടിപ്പിക്കും. ഇതിനായുള്ള കാറ്റാടിത്തൈകൾ നഴ്സറിയിൽ തയ്യാറായിക്കഴിഞ്ഞു. അഞ്ചുമാസം മുമ്പ് വിത്ത് പാകി മുളപ്പിച്ചെടുത്ത കാറ്റാടിത്തൈകൾ വളർന്നു. കാറ്റാടിത്തൈകൾ പഞ്ചായത്ത് മുൻകൈയെടുത്ത് പാകുകയായിരുന്നു. അടുത്ത മാസത്തോടെ നട്ടുതുടങ്ങും. കടൽ ഭിത്തി നിർമിക്കുന്നതിന് പകരം കാറ്റാടി വെച്ചുപിടിപ്പിക്കുന്നതിലൂടെ പരിസ്ഥിതി സൗഹാർദ്ദമായ പ്രതിരോധം തീർക്കലാണ് ലക്ഷ്യം. കാർബൺ സന്തുലിതാവസ്ഥ, ജൈവവൈവിധ്യം പ്രോത്സാഹിപ്പിക്കൽ കൂടി പദ്ധതിയുടെ ലക്ഷ്യമാണ്. കഴിഞ്ഞ വർഷം 25,000 കാറ്റാടിത്തൈകൾ തീരത്ത് നട്ട് കേരളത്തിന് തന്നെ മാതൃകയായ പഞ്ചായത്താണ് വലിയപറമ്പ്. Read on deshabhimani.com