വിന്‍സന്റിനും ആൽവിൻ കൃഷ്ണയ്ക്കും അന്ത്യാഞ്ജലി
കണ്ണൂർ വള്ളിത്തോടിനടുത്തെ ചരൾപുഴയിൽ മുങ്ങിമരിച്ച വിൻസന്റിനും ആൽവിൻ കൃഷ്ണയ്ക്കും കണ്ണീരിൽകുതിർന്ന അന്ത്യാഞ്ജലി. ഇരുവരുടെയും സംസ്കാരം ഞായറാഴ്ച നടന്നു. ശനിയാഴ്‌ച വൈകിട്ടാണ് കൊറ്റാളിക്കാവിന് സമീപത്തെ വയലിൽ പൊല്ലാട്ട് വിൻസെന്റ് (42) അയൽവാസിയുടെ മകൻ കൊറ്റാളി രാമൻ കടയ്ക്ക് സമീപത്തെ നാലാം ക്ലാസ് വിദ്യാർഥി ആൽവിൻ കൃഷ്ണ (9) എന്നിവർ മുങ്ങിമരിച്ചത്. പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചയോടെ ആൽവിൻ കൃഷ്ണ പഠിക്കുന്ന പള്ളിക്കുന്ന് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മൃതദേഹം എത്തിച്ചപ്പോൾ സഹപാഠികളും അധ്യാപകരും വിങ്ങിപ്പൊട്ടി. മേയർ മുസ്ലീഹ് മഠത്തിൽ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, പ്രിൻസിപ്പൽ യൂസഫ് ചന്ദ്രൻക്കണ്ടി, പ്രധാനാധ്യാപിക പി കെ ശ്രീജ എന്നിവർ അന്ത്യമോപചാരമർപ്പിച്ചു. തുടർന്ന് കൊറ്റാളി രാമൻകടയ്ക്ക് സമീപത്തെ വീട്ടിലെത്തിച്ചു. കെ വി സുമേഷ് എംഎൽഎ, കൗൺസിലർ ടി രവീന്ദ്രൻ എന്നിവർ ആദരാഞ്ജലി അർപ്പിച്ചു. പയ്യാമ്പലത്ത് സംസ്കരിച്ചു. വിൻസെന്റിന്റെ മൃതദേഹം ചരളിലെ സഹോദരിയുടെ വീട്ടിലെത്തിച്ച ശേഷം ചരൾ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. Read on deshabhimani.com