മഹിളാ പ്രവർത്തകർക്ക്‌ യാത്രയയപ്പ്‌

ജനാധിപത്യ മഹിളാ അസോസിയേഷന്റെ പാർലമെന്റ്‌ മാർച്ചിൽ പങ്കെടുക്കാനായി ഡൽഹിയിലേക്ക് പോകുന്ന 
 പ്രവർത്തകർക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രയയപ്പ് നൽകിയപ്പോൾ


കണ്ണൂർ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പാർലമെന്റ്‌ മാർച്ചിൽ പങ്കെടുക്കാനുള്ള ജില്ലയിലെ പ്രവർത്തകരുടെ സംഘം യാത്ര പുറപ്പെട്ടു. 50 പേരടങ്ങുന്ന  സംഘം വെള്ളിയാഴ്‌ച രാത്രിയോടെയാണ്‌ യാത്ര തിരിച്ചത്‌. സ്‌ത്രീ ജീവിതം അരക്ഷിതമാക്കുന്ന കേന്ദ്ര നിലപാടുകൾക്കെതിരെയുള്ള പ്രക്ഷോഭത്തിൽ രാജ്യത്തെ ലക്ഷക്കണക്കിന്‌ സ്‌ത്രീകളാണ്‌ അണിനിരക്കുന്നത്‌.    ‘മോദി സർക്കാർ സ്‌ത്രീ വിരുദ്ധ സർക്കാർ, ബിജെപിയെ ഉപേക്ഷിക്കൂ, സ്‌ത്രീകളെ  രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ’ മുദ്രാവാക്യമുയർത്തിയാണ്‌ ഒക്‌ടോബർ അഞ്ചിന്‌  പാർലമെന്റ്‌ മാർച്ച്‌ നടത്തുന്നത്‌. മാർച്ചിന്റെ പ്രചാരണാർഥം ജില്ലയിൽ  276 വില്ലേജുകളിലും  കാൽനട പ്രചാരണജാഥ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി പി കെ ശ്യാമള, പ്രസിഡന്റ്‌ കെ പി വി പ്രീത, സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എം വി സരള എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ മാർച്ചിൽ പങ്കെടുക്കുന്നത്‌. പ്രവർത്തകർക്ക്‌ കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ ഷീല എം ജോസഫ്, എൻ ബീന, സജിത എന്നിവരുടെ നേതൃത്വത്തിൽ യാത്രയയപ്പ്‌ നൽകി. Read on deshabhimani.com

Related News