ടൂറിസം മേഖലയില്‍ തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തണം
കണ്ണൂർ ടൂറിസം മേഖലയിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ തൊഴിൽ സുരക്ഷ ഉറപ്പുവരുത്തണമെന്നും വിമാനത്താവളത്തിൽ വിദേശവിമാനത്തിന് അനുമതി നൽകി ടൂറിസം മേഖല പുനരുദ്ധരിക്കണമെന്നും ടൂറിസം എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ പ്രസിഡന്റ് സി കൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. എം കരുണാകരൻ അധ്യക്ഷനായി. ടി കെ ഗോവിന്ദൻ, കെ കരുണാകരൻ, രവീന്ദ്രൻ, പി എം രാജപ്പൻ എന്നിവർ സംസാരിച്ചു. കണ്ടപ്പൻ രാജീവൻ സ്വാഗതം പറഞ്ഞു. കെ രാജൻ അനുശോചനപ്രമേയവും വി ബാബു രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ഭാരവാഹികൾ: എം കരുണാകരൻ (പ്രസിഡന്റ്), പി പ്രകാശൻ, വി ബാബു, കീർത്തി (വൈസ് പ്രസിഡന്റ്), കണ്ടപ്പൻ രാജീവൻ (സെക്രട്ടറി), എം രാധാകൃഷ്ണൻ, എൻ കെ സജീഷ്, പ്രേമി (ജോയിന്റ് സെക്രട്ടറി), പി ജിതിൻ (ട്രഷറർ). Read on deshabhimani.com