നാടിന്റെ ഉത്സവമായി കുട്ടികളുടെ കാർണിവൽ
കണ്ണൂർ ശാസ്ത്രവും ചരിത്രവും കോർത്തിണക്കി നാടിന്റെ ഉത്സവമായി ബാലസംഘം കാർണിവൽ. സ്ഥാപക ദിനത്തിന്റെ ഭാഗമായി ജില്ലയിൽ 262 വില്ലേജ് കേന്ദ്രങ്ങളിലാണ് "അതിരുകളില്ലാത്ത ലോകം ആഹ്ലാദകരമായ ബാല്യം’ എന്ന മുദ്രാവാക്യമുയർത്തി കുട്ടികളുടെ കാർണിവൽ സംഘടിപ്പിച്ചത്. കുട്ടികളുടെ കലാകായിക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന വേദിയായി കാർണിവൽ മാറി. ശാസ്ത്ര, -ചരിത്ര,- ഫുഡ് കോർണറുകൾ, ഇ കെ നായനാർ സെൽഫി പോയിന്റ്, നാടൻ കളികൾ, പ്രാദേശിക കലാരൂപങ്ങളുടെ അവതരണം, കലാകായിക പരിപാടികൾ, പാടാനും വരയ്ക്കാനുമുള്ള മൂലകൾ, ക്യാമ്പ് ഫയർ തുടങ്ങിയ വ്യത്യസ്തമായ പരിപാടികൾ കുട്ടികൾക്ക് പുത്തൻ അനുഭവമായി. സംസ്ഥാന സെക്രട്ടറി ഡി എസ് സന്ദീപ് തലശേരിയിലും പിണറായിയിലും സംസ്ഥാന കൺവീനർ എം പ്രകാശൻ മാടായിയിലും പെരിങ്ങോത്തും ജില്ലാ സെക്രട്ടറി എം പി ഗോകുൽ തളിപ്പറമ്പിലും പാപ്പിനിശേരിയിലും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ദേവിക എസ് ദേവ് മട്ടന്നൂരിലും കണ്ണൂരിലും കെ വി ആദിത്ത് മാടായിലും പാപ്പിനിശേരിയിലും ജില്ലാ കൺവീനർ സുമേഷ് ആലക്കോടും പെരിങ്ങോത്തും പങ്കെടുത്തു . Read on deshabhimani.com