കല്യാശേരി മുന്നിൽ

അഴീക്കോട് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ജില്ലാ കേരളോത്സവത്തിൽ അരങ്ങേറിയ ഒപ്പന മത്സരം


അഴീക്കോട് ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡുംചേർന്ന് സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിന്റെ സ്‌റ്റേജ്‌ മത്സരങ്ങൾക്ക് അഴീക്കോട് തുടക്കമായി. 108 പോയിന്റോടെ കല്യാശേരി ബ്ലോക്ക് പഞ്ചായത്താണ് മുന്നിൽ. 98 പോയിന്റോടെ കണ്ണൂർ കോർപ്പറേഷനും 86 പോയിന്റോടെ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുള്ളത്. മാപ്പിളപ്പാട്ട്, കോൽക്കളി, ദഫ്മുട്ട്, വട്ടപ്പാട്ട്, ഒപ്പന, മൈം, ഏകാങ്ക നാടകം, ഓട്ടൻതുള്ളൽ, മണിപ്പൂരി, കഥക്, ഒഡീസി, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കേരള നടനം, ഹിന്ദുസ്ഥാനി വായ്പാട്ട്, കർണാടക സംഗീതം, ലളിതഗാനം, മോണോ ആക്ട്, മിമിക്രി, കഥാപ്രസംഗം എന്നിവയാണ് ശനിയാഴ്‌ച അരങ്ങേറിയത്.  ജില്ലാ കേരളോത്സവത്തിലെ കലാമത്സരങ്ങൾ ഞായറാഴ്ച സമാപിക്കും.  മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ അനുശോചിച്ച് ദേശീയ ദുഃഖാചരണം നടക്കുന്നതിനാൽ ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്കിയിരുന്നു.  കേരളോത്സവം തുടങ്ങിയതോടെ അഴീക്കോടും ആവേശത്തിലാണ്. ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോർഡും അഴീക്കോട് പഞ്ചായത്ത് ഭാരവാഹികളും വിജയത്തിനായി വിശ്രമമില്ലാതെ പ്രവർത്തിക്കുകയാണ്. അഴീക്കോട് എച്ച്എസ്എസ് (ഭാവം), അക്ലിയത്ത് എൽപി സ്‌കൂൾ, അഴീക്കോട് (രാഗം), അഴീക്കോട് ബാങ്ക് ഹാൾ (താളം), അഴീക്കോട് പഞ്ചായത്ത് സ്‌റ്റേഡിയം (താളം) എന്നീ നാല് വേദികളാണ് മത്സരങ്ങൾ നടക്കുന്നത്. കേരളോത്സവത്തിൽ ഇന്ന് വേദി ഒന്ന്: അഴീക്കോട് എച്ച്എസ്എസ്:  നാടോടിനൃത്തം (ഗ്രൂപ്പ്)-, സംഘനൃത്തം, തിരുവാതിര, മാർഗംകളി  വേദി രണ്ട്: -അക്ലിയത്ത് എൽപി 
സ്‌കൂൾ  രാവിലെ 9.30 മുതൽ നാടോടിപ്പാട്ട് (സിംഗിൾ), നാടോടിപ്പാട്ട് (ഗ്രൂപ്പ്) , സംഘഗാനം, ദേശഭക്തിഗാനം, വള്ളംകളിപ്പാട്ട് കുട്ടനാടൻ, വള്ളംകളിപ്പാട്ട് ആറൻമുള- വേദി മൂന്ന്: അഴീക്കോട് ബാങ്ക് ഹാൾ രാവിലെ 9.30 മുതൽ ഫ്‌ളൂട്ട്, വീണ, തബല, മൃദംഗം, ഹാർമോണിയം ലൈറ്റ്, ഗിറ്റാർ-, വയലിൻ ഈസ്‌റ്റേൺ, വയലിൻ വെസ്‌റ്റേൺ. വേദി നാല്: പഞ്ചായത്ത് സ്‌റ്റേഡിയം രാവിലെ 9.30 മുതൽ കവിതാലാപനം മലയാളം, പ്രസംഗം മലയാളം, ചെണ്ട, ചെണ്ടമേളം-.      Read on deshabhimani.com

Related News