ലിറ്റില്‍ കൈറ്റ്സ് ജില്ലാ ക്യാമ്പ് സമാപിച്ചു

ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിൽനിന്ന്‌


കണ്ണൂർ ഹോം ഓട്ടമേഷനിലെ ഐഒടി സാധ്യതകളും 3 ഡി ആനിമേഷൻ നിർമാണവും സാധ്യതകളും പരിചയപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിന്‌ സമാപനം.  കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിലായിരുന്നു ക്യാമ്പ്‌.  വീടുകളിലെ സുരക്ഷാ സംവിധാനം ഐഒടി സാധ്യതകളിലൂടെ സാധ്യമാക്കുന്നതിന്റെ പ്രോട്ടോ ടൈപ്പുകളാണ്‌ പ്രോഗ്രാമിങ്‌ വിഭാഗത്തിലെ കുട്ടികൾ പൂർത്തീകരിച്ച പ്രൊജക്ട്. വീടുകളിലെ ഇലക്ട്രിക് - ഇലക്ട്രോണിക് ഉപകരണങ്ങൾ നിയന്ത്രിക്കാനും പാചകവാതക ചോർച്ച, തീപിടിത്തം തുടങ്ങിയവ കണ്ടെത്തി നിയന്ത്രിക്കാനും കഴിയുന്ന മൊബൈൽ ആപ്പുകൾ  ക്യാമ്പംഗങ്ങൾ തയ്യാറാക്കി.  ബ്ലെൻഡർ സോ‍ഫ്റ്റ്‍വെയർ പ്രയോജനപ്പെടുത്തിയുള്ള 3 ഡി അനിമേഷൻ നിർമാണമായിരുന്നു അനിമേഷൻ വിഭാഗത്തിലെ കുട്ടികളുടെ പ്രവർത്തനം.  ബഹിരാകാശ ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന കാലത്ത്‌ അന്യഗ്രഹത്തിൽ താമസിക്കുന്ന ഒരാൾ നമ്മുടെ ഗ്രഹത്തിലേക്ക്  വന്നാൽ ഒരുക്കുന്ന കാഴ്ചകളായിരുന്നു അനിമേഷൻ തീം.  മോഡലിങ്, ടെക്സചറിങ് സ്കൾപ്റിങ്, റിഗ്ഗിങ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകിയതിന് ശേഷമാണ് കുട്ടികൾ സ്വന്തമായി അനിമേഷൻ സിനിമ തയ്യാറാക്കി അവതരിപ്പിച്ചത്.  ക്യാമ്പിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച 10 പേർ സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കും.  കൈറ്റ് സിഇഒ കെ അൻവർ സാദത്ത് ഓൺലൈനായി സംസാരിച്ചു.   Read on deshabhimani.com

Related News