സി ഷിനോജിന്‌ 
രാഷ്‌ട്രപതിയുടെ 
ജീവൻരക്ഷാ 
പതക്‌

സി ഷിനോജ്


കണ്ണൂർ കോഴിക്കോട്‌ വിമാനത്താവളത്തിലെ സിഐഎസ്‌എഫ്‌ കോൺസ്റ്റബിൾ സി ഷിനോജിന്‌ രാഷ്‌ട്രപതിയുടെ ജീവൻരക്ഷാ പതക്‌.  കോഴിക്കോട്‌ വിമാനത്താവളത്തിൽ കഴിഞ്ഞ വർഷമുണ്ടായ വിമാനാപകടവേളയിലെ സ്‌തുത്യർഹ സേവനത്തിനാണ്‌ ബഹുമതി. ഇതേ സേവനത്തിന്‌  കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ  പൊലീസ് മെഡലും ലഭിച്ചിരുന്നു. 2009 ൽ ജോലിയിൽ പ്രവേശിച്ച ഷിനോജ്‌ കയരളം ഞാറ്റുവയലിലെ  സി കുഞ്ഞിക്കണ്ണന്റെയും (ചെറൂട്ട) കെ പ്രേമലതയുടെയും മകനാണ്‌. ഭാര്യ: ശ്രുതി. മക്കൾ: സാൻവിയ, സാത്വിക്ക്.   Read on deshabhimani.com

Related News