നവീൻ വിജയന്റേത് 
പൊരുതി നേടിയ വിജയം



കരിവെള്ളൂർ കരിവെള്ളൂർ എ വി സ്‌മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർഥി നവീൻ വിജയന്റേത് ഇല്ലായ്‌മകളോട് പൊരുതി നേടിയ വിജയം.  കൂക്കാനം വെള്ളവയലിലെ ഓടുമേഞ്ഞ കുഞ്ഞു വീട്ടിനകത്തെ അസൗകര്യങ്ങളിൽ വീർപ്പു മുട്ടുമ്പോഴും പ്ലസ് ടുവിന് മുഴുവൻ മാർക്കും നേടണം എന്ന വാശിയായിരുന്നു നവീനിന്റെ മനസിൽ. 99 ശതമാനം വിജയം നേടാൻ കഴിഞ്ഞു. കെ വി വിജയന്റെയും എ നളിനിയുടെയും ഏക മകനാണ്.     എസ്എസ്എൽസിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു.  ചിത്രകലയിലും ചുവർചിത്രകലയിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. നേടിയ സമ്മാനങ്ങൾ സൂക്ഷിക്കാൻ ഇടമില്ലാത്തതിനാൽ ചാക്കിൽ കെട്ടിവച്ചിരിക്കുകയാണ്.  വീടിനു മുന്നിൽ പച്ചക്കറി കൃഷിയും കോഴി വളർത്തലുമെല്ലാം ഉപജീവനത്തിനായി ചെ‌യ്‌തു വരുന്നു.   ബിഎസ്‌സി നഴ്‌സിങ്ങിന് ചേരാനാണ് നവീൻ വിജയന്റെ താൽപ്പര്യം. Read on deshabhimani.com

Related News