വനംവകുപ്പിന്റെ കോളിക്കടവിലെ മാഞ്ചിയം മുറിച്ച്‌ ലേലം ചെയ്യും

കോളിക്കടവിൽ വനം വകുപ്പ്‌ വച്ചുപിടിപ്പിച്ച മാഞ്ചിയം തോട്ടത്തിലെ പൂർണ വളർച്ചയെത്തിയ മരങ്ങൾ മുറിച്ചുനീക്കാൻ കണക്കെടുക്കുന്നു


  ഇരിട്ടി കണ്ണൂർ വനം ഡിവിഷൻ കോളിക്കടവ്‌ പുഴ പുറമ്പോക്കിൽ നട്ടുവളർത്തിയ മാഞ്ചിയം തോട്ടത്തിൽ മരങ്ങൾ പൂർണ വളർച്ചയെത്തിയതിനാൽ മുറിച്ചുനീക്കും.  മരങ്ങളുടെ കണക്കെടുപ്പ് തുടങ്ങി. റോഡിന് ഇരുവശത്തുമായി ആറ് ഹെക്ടറിലാണ്‌  12 വർഷം മുമ്പ് മാഞ്ചിയം തോട്ടം ഒരുക്കിയത്‌. നേരത്തെയുണ്ടായിരുന്ന അക്കേഷ്യാ  മുറിച്ചാണ്‌ മാഞ്ചിയം നട്ടത്.  മരങ്ങളിൽ നമ്പർ പതിച്ച്‌ നീളവും വണ്ണവും കണക്കാക്കുകയാണ്‌ അധികൃതർ. മുമ്പ്‌ അക്കേഷ്യാ മരങ്ങൾ വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയിലേക്കാണ്‌ നൽകിയത്‌.  മാഞ്ചിയം പൊതുലേലത്തിൽ വിൽക്കാനാണ്‌ തീരുമാനം. പഴശ്ശി പദ്ധതിയുടെ പുറമ്പോക്ക് ഭൂമിയിൽ സാമൂഹിക വനവൽക്കരണ പദ്ധതിയുടെ ഭാഗമായി പടിയൂർ, നിടിയോടി, പെരുവംപറമ്പ് , പെരുമ്പറമ്പ്, വള്ള്യാട് ഭാഗങ്ങളിൽ നട്ട മാഞ്ചിയം മരങ്ങളും പൂർണ വളർച്ചയെത്തിയിട്ടുണ്ട്‌. അക്കേഷ്യ, മാഞ്ചിയം എന്നിവയ്‌ക്ക്‌ പകരം ഫലവ്യക്ഷങ്ങളും ഇതര ഇനങ്ങളും നട്ടുവളർത്തണമെന്ന ആവശ്യം   ഉയർന്നിരുന്നു. മാഞ്ചിയം മുറിച്ചശേഷം ഇത്തരം വൃക്ഷത്തോട്ടം ഒരുക്കാനാണ്‌ വനംവകുപ്പ്‌ ലക്ഷ്യമിടുന്നത്‌. Read on deshabhimani.com

Related News