കെജിഒഎ സംസ്ഥാന കലോത്സവം: പോസ്റ്റർ പ്രകാശിപ്പിച്ചു
കണ്ണൂർ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ) സംസ്ഥാന കലോത്സവത്തിന്റെ പ്രചാരണ പോസ്റ്റർ സ്പീക്കർ എ എൻ ഷംസീർ പ്രകാശിപ്പിച്ചു. കെജിഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം എ നാസർ, ജനറൽ സെക്രട്ടറി ഡോ. എസ് ആർ മോഹനചന്ദ്രൻ, എ എസ് സുമ, ഡോ. ഇ വി സുധീർ എന്നിവർ പങ്കെടുത്തു. പോസ്റ്റർ പ്രചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിർവഹിച്ചു. കെ ഷാജി അധ്യക്ഷനായി. ടി ഒ വിനോദ് കുമാർ, സി എം സുനിൽകുമാർ എന്നിവർ സംസാരിച്ചു. വിവിധ ഏരിയകളിൽ നടന്ന പരിപാടികൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി വത്സല (പയ്യന്നൂർ), സി എം കൃഷ്ണൻ (തളിപ്പറമ്പ്), കെ മജീദ് (മട്ടന്നൂർ), കെ ശ്രീലത (ഇരിട്ടി), ആർ ഷീല (തലശേരി), കെ സി ജിഷ (കണ്ണൂർ ബ്ലോക്ക് ഓഫീസ്) എന്നിവർ ഉദ്‌ഘാടനംചെയ്തു. ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജിലാണ് സംസ്ഥാന കലോത്സവം. Read on deshabhimani.com