കോടിയേരി സ്‌മൃതി സെമിനാർ ഇന്ന്
ചൊക്ലി കോടിയേരി ബാലകൃഷ്‌ണന്റെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ചുള്ള ‘കോടിയേരി സ്‌മൃതി സെമിനാർ’ ചൊക്ലി യുപി സ്‌കൂളിൽ വെള്ളി രാവിലെ 10ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം വിജു കൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക ലൈബ്രറിയും പുരോഗമന കലാസാഹിത്യ സംഘം പാനൂർ മേഖലാ കമ്മിറ്റിയുമാണ് സെമിനാർ സംഘടിപ്പിക്കുന്നത്. പകൽ 11ന് ആദ്യസെഷനിൽ ‘ലിംഗനീതി മാർക്‌സിയൻ കാഴ്‌ചപ്പാടിൽ’ വിഷയം ഡോ. പ്രിയയും 12ന് ‘സെക്കുലറിസം: സങ്കൽപവും യാഥാർഥ്യവും’ വിഷയം ഡോ. എ എം ഷിനാസും അവതരിപ്പിക്കും. മൂന്നാം സെഷൻ പകൽ മൂന്നിന് ആരംഭിക്കും. ‘ഇന്ത്യൻ അഥവാ ഭാരത ഭരണഘടനയിലെ രാഷ്‌ട്ര സങ്കൽപം’ വിഷയം ഡോ. സുനിൽ പി ഇളയിടം അവതരിപ്പിക്കും. വിഷയാവതരണ ശേഷം സംവാദമുണ്ടാകും. സെമിനാറിന്റെ രജിസ്ട്രേഷൻ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. 500 പേരാണ് രജിസ്റ്റർ ചെയ്തത്. രജിസ്‌റ്റർ ചെയ്യാത്തവർക്കും പങ്കെടുക്കാം. Read on deshabhimani.com