മണിപ്പുർ വിദ്യാർഥികൾക്ക് ഡിവൈഎഫ്‌ഐ പഠനോപകരണങ്ങൾ നൽകി
കണ്ണൂർ മണിപ്പുരിലെ കലാപത്തെ തുടർന്ന് വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിക്കപ്പെട്ട് തുടർ പഠനത്തിനായി കണ്ണൂർ സർവകലാശാലയിലെത്തിയ വിദ്യാർഥികൾക്ക് ഡിവൈഎഫ്‌ഐ പഠനോപകരണങ്ങൾ നൽകി. ഇരുപത്തഞ്ചോളം കുട്ടികളാണ് മണിപ്പുരിൽനിന്ന് കണ്ണൂർ സർവകലാശാലയിലേക്കെത്തിയത്. ഇവർക്ക് സർവകലാശാലാ ആസ്ഥാനത്ത് ഡിവൈഎഫ്ഐ ഒരുക്കിയ സ്വീകരണ പരിപാടിയിൽ ജില്ലാ സെക്രട്ടറി സരിൻ ശശി, പ്രസിഡന്റ് മുഹമ്മദ് അഫ്സൽ, എം വി ഷിമ, പി എം അഖിൽ, സിപി ഷിജു തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർഥികൾക്ക് ആദ്യഘട്ടമായി ഡിവൈഎഫ്ഐ പഠനോപകരണങ്ങൾ നൽകി. തുടർന്നും ഇവർക്ക് ആവശ്യമായ സഹായങ്ങൾ ഡിവൈഎഫ്ഐ ഒരുക്കിക്കൊടുക്കും. Read on deshabhimani.com