കണ്ണൂർ സര്‍വകലാശാലയിലേക്ക് എസ്എഫ്ഐ മാർച്ച്



കണ്ണൂർ  എസ്എഫ്ഐ  ജില്ലാ കമ്മിറ്റി  നേതൃത്വത്തിൽ കണ്ണൂർ സര്‍വകലാശാല ആസ്ഥാനത്തേക്ക്  വിദ്യാർഥി മാർച്ച്  സംഘടിപ്പിച്ചു. സര്‍വകലാശാല ക്യാമ്പസുകളിലെ  അടിസ്ഥാന സൗകര്യ വിഷയങ്ങളിൽ അടിയന്തര പരിഹാരം കാണുക, വിവിധ ഡിപ്പാർട്ട്മെന്റുകളിലെ സിലബസ് വിഷയങ്ങൾ അടിയന്തരമായി പരിഹരിക്കുക, പ്രൊഫഷണൽ കോഴ്സുകളുടെ തൊഴിൽ സാധ്യത, അംഗീകാരം എന്നിവ ഉറപ്പുവരുത്തുക, പിഎച്ച്ഡി വിദ്യാർഥികളുടെ ഫെല്ലോഷിപ്പ് വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് .  എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അം​ഗം വൈഷ്ണവ് മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ‌ ജില്ലാ പ്രസിഡന്റ്‌ വിഷ്ണു പ്രസാദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി എസ് സഞ്ജീവ് സ്വാ​ഗതം പറഞ്ഞു.   Read on deshabhimani.com

Related News