നഷ്ടപരിഹാര നിഷേധം; വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്



കണ്ണൂർ കേന്ദ്രസർക്കാരിന്റെ  അവഗണനമൂലം ദേശീയപാതാ വികസനത്തിന്റെ ഭാഗമായി അർഹതപ്പെട്ട നഷ്ടപരിഹാരം ലഭിക്കാത്ത വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്. ഒഴിപ്പിക്കപ്പെട്ട വ്യാപാരികളുടെ മുഴുവൻ അപേക്ഷയും പരിഗണിക്കുക, ബാക്കിവന്നവരുടെ  ആനുകൂല്യം ഉടൻ വിതരണം ചെയ്യുക, പ്രഖ്യാപിച്ച പാക്കേജ്  നടപ്പാക്കുക, ആനുകൂല്യ മാനദണ്ഡം ഉദാരമാക്കുക, കാലാനുസൃതമായ വർധന ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംഘടിപ്പിക്കുന്ന  പ്രക്ഷോഭം വിജയിപ്പിക്കാൻ വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. യോഗത്തിൽ പ്രസിഡന്റ് പി വിജയൻ അധ്യക്ഷനായി.  ഇതിന്റെ ഭാഗമായി വ്യാപാരി കൺവൻഷൻ 19ന് പകൽ മൂന്നിന് പിലാത്തറ വ്യാപാരി ഓഫീസിൽ ചേരും. സംസ്ഥാന ട്രഷറർ വി ഗേപിനാഥൻ ഉദ്ഘാടനം ചെയ്യും. ഒക്ടോബർ മൂന്നിന്  കണ്ണൂർ താണക്കുള്ള ദേശീയപാത പ്രോജക്ട് ഓഫീസിന് മുന്നിൽ ഇരകളുടെ കുത്തിയിരിപ്പ് സമരം. Read on deshabhimani.com

Related News