ലഹരിക്കെതിരെ ഗോൾവല കുലുക്കാം
കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ ഗോൾ ചലഞ്ച് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ നോ ടു ഡ്രഗ്സ് ക്യാമ്പയിൻ രണ്ടാംഘട്ടത്തിന്റെ ഭാഗമായ 'ലഹരിക്കെതിരെ രണ്ടുകോടി ഗോൾ' ചലഞ്ചിനോടനുബന്ധിച്ചാണ് പരിപാടി നടത്തിയത്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും പൊതുജനങ്ങളും ഗോളടിച്ച് ചലഞ്ചിന്റെ ഭാഗമായി. ലഹരിക്കെതിരെയുള്ള സെൽഫി കോർണറിൽനിന്ന് സെൽഫിയെടുത്തും നിരവധിപേർ പ്രചാരണത്തിൽ പങ്കാളികളായി. ജീവിതശൈലി രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായ ‘ബി ദ ചെയ്ഞ്ച്' ക്യാമ്പയിനോടനുബന്ധിച്ച് അഞ്ച് സർക്കാർ ഓഫീസുകൾക്ക് ആരോഗ്യ വിഭാഗം സൈക്കിൾ നൽകി. ജില്ലാ പഞ്ചായത്ത്, കലക്ടറേറ്റ്, സിറ്റി പൊലീസ് കമീഷണർ ഓഫീസ്, ജില്ലാ മെഡിക്കൽ ഓഫീസ്, എൻ എച്ച് എം ഓഫീസ് എന്നിവിടങ്ങളിലെ ജീവനക്കാർക്ക് ഉപയോഗിക്കാനാണ് സൈക്കിൾ നൽകിയത്. ഡിഎംഒ ഡോ. കെ നാരായണ നായ്ക് അധ്യക്ഷനായി. Read on deshabhimani.com