നിറംപകരും ഓർമകളുമായി സെെക്കിൾ റാലി



തൂക്കുപാലം  സവാരി ദിനത്തിന്റെ ഓർമപുതുക്കി ചോറ്റുപാറ ആർപിഎംഎൽപി സ്കൂളിലെ കുരുന്നുകൾ സൈക്കിൾ റാലി നടത്തി.  സ്‌കൂളിൽനിന്ന്‌ വെസ്റ്റ്പാറ വരെ നടത്തിയ റാലിയിൽ അധ്യാപകർ, രക്ഷിതാക്കൾ, പിടിഎ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. വെസ്റ്റ്പാറ നിവാസികൾ സൈക്കിൾ റാലിക്ക് സ്വീകരണം നൽകി മധുരപലഹാരം വിതരണംചെയ്തു. 2018 ജനുവരി 25ന് 200 കുട്ടികൾ പങ്കെടുത്ത സൈക്കിൾറാലി നടത്തി വിദ്യാലയം ഏറെ ശ്രദ്ധനേടി. എല്ലാവർഷവും ജനുവരി 25ന് സവാരി ദിനം സ്‌കൂൾ ആഘോഷിച്ചുവരികയായിരുന്നു. ഈ വർഷം 110 കുട്ടികൾ റാലിയിൽ പങ്കെടുത്തു. സൈക്കിൾസവാരി പ്രോത്സാഹിപ്പിക്കുക എന്നതിലുപരി ആരോഗ്യസംരക്ഷണവും സാമ്പത്തികനേട്ടവും പരിസ്ഥിതി സൗഹാർദവും ആക്കുക എന്ന ആശയം കുട്ടികളിലെത്തിക്കാൻ ഇതിലൂടെ സാധിച്ചു. സവാരി ദിനത്തിന് മുന്നോടിയായി നടന്ന ഡയറി എഴുത്ത് പരിപാടിയിൽ ഒരു സെെക്കിളുണ്ടായിരുന്നെങ്കിൽ പങ്കെടുക്കാമെന്ന് പറഞ്ഞ കുട്ടിക്ക് സവാരിദിനത്തിൽ പുതിയ സൈക്കിൾ സ്കൂൾ അധികൃതർ സമ്മാനമായി നൽകി. റാലി സ്കൂൾ പ്രഥമാധ്യാപിക ആർ ദീപമോൾ ഫ്ലാഗ് ഓഫ് ചെയ്തു. സൈക്കിൾ റാലിക്ക് മുന്നോടിയായി കുട്ടികൾ ചിട്ടപ്പെടുത്തിയ സവാരി ഗാനത്തിനൊപ്പം ചുവടുവച്ച് നടന്നു.   Read on deshabhimani.com

Related News