ഇടുക്കിയെ വിശ്വ ഭൂപടത്തിൽ അടയാളപ്പെടുത്തണം: 
പി കെ ബിജു

മഹോത്സവവുമായി ബന്ധപ്പെട്ട് നടക്കുന്ന ചിന്ത പുസ്തകോത്സവം മുൻ എംപി 
പി കെ ബിജു ഉദ്ഘാടനം ചെയ്യുന്നു


ചെറുതോണി ലോകത്തെ അറിയപ്പെടുന്ന ടൂറിസം കേന്ദ്രങ്ങൾക്കുള്ള ഭൗതിക സൗകര്യങ്ങളുള്ള സ്ഥലമായി ഇടുക്കി മാറിയെന്ന് കുസാറ്റ് സിൻഡിക്കറ്റംഗവും മുൻ എംപിയുമായ പി കെ ബിജു. ഭാവിയിൽ ഇടുക്കിയുടെ വളർച്ചയ്ക്കുള്ള അടിത്തറയാണിത്. അതിലൂന്നി ജില്ലയെ വിശ്വഭൂപടത്തിൽ അടയാളപ്പെടുത്താൻ സാധിക്കണം. അതിന് ഉത്തരവാദിത്ത ടൂറിസം, ഫാം ടൂറിസം തുടങ്ങിയവയ്ക്ക് വലിയ പ്രാധാന്യമുണ്ട്.  ആസിയാൻ കരാർ പാടില്ലാ, അത് കേരളത്തെ നശിപ്പിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നതാണ്. ഇപ്പാർ അതുണ്ടാക്കുന്ന പ്രതിസന്ധികൾ എല്ലാവരും തിരിച്ചയുകയാണ്. അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ചരിത്രത്തിൽ പുതിയ ചുവടുവയ്പ്പാണ് ഇടുക്കി മഹോത്സവം. ഇടുക്കിയുടെ വികസനത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട കൈപ്പുസ്തകമാകും സെമിനാറുകളുടെ രേഖയെന്ന്‌ പി കെ ബിജു പറഞ്ഞു.     Read on deshabhimani.com

Related News