പിറന്നാളാഘോഷ സ്‌മരണയിൽ കുടയത്തൂർ



മൂലമറ്റം മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ എൺപത്തി ഒൻപതാം ജന്മദിനാഘോഷ സ്‌മരണയിൽ കുടയത്തൂർ.  ‘ഓളവും തീരവും’ സിനിമയുടെ കുടയത്തൂർ ലോക്കേഷനിൽവച്ചാണ് കേക്ക് മുറിച്ച് ലളിതമായ ചടങ്ങുകളോടെ പിറന്നാൾ ആഘോഷിച്ചത്‌. കുടയത്തൂരിൽ ഓളവും തീരവും എന്ന സിനിമക്ക്‌ വേണ്ടി സെറ്റിട്ടിരുന്നു. പിറന്നാൾ ദിനമായ 2022 ജൂലൈ 15ന് വെള്ളി രാവിലെ 10 മണിയോടെയാണ്‌ കുടയത്തൂരിലുള്ള ലൊക്കേഷനിൽ എം ടി എത്തിയത്‌. മകൾ അശ്വതിക്കും മറ്റ്‌ സിനിമാമേഖലയിലെ പ്രധാനികൾക്കും ഒപ്പമായിരുന്നു എം ടി യുടെ ലൊക്കേഷനിലെ കടന്നുവരവ്‌. പകൽ ഒരുമണി വരെ അദേഹം പ്രിയദർശന്റെ നേതൃത്വത്തിൽ മോഹൻലാൽ ഉൾപ്പടെയുള്ളവർ അഭിനയിക്കുന്ന ഷൂട്ടിങ്ങ് കണ്ട് സെറ്റിൽതന്നെ ചെലവഴിച്ചു. ഒരു മണിക്കുശേഷം ഷൂട്ടിങ്ങിന് ചെറിയ ബ്രേക്ക്‌ നൽകി. പിന്നീട് മോഹൻലാൽ, പ്രിയദർശൻ, സന്തോഷ്‌ ശിവൻ, എം ടിയുടെ മകൾ അശ്വതി, നായിക ദുർഗ കൃഷ്ണ, ഹരീഷ് പേരടി, സുരഭി ലക്ഷ്മി, ശ്രീകാന്ത് മുരളി, ഓളവും തീരവും സിനിമയുടെ മറ്റ് ആർട്ടിസ്റ്റുകൾ, സാങ്കേതിക പ്രവർത്തകർ എന്നിവർക്കൊപ്പം നിന്ന് എം ടി പിറന്നാൾ കേക്ക് മുറിച്ചു. പിറന്നാൾ സദ്യയും കഴിച്ച് അവരോടൊപ്പം ഫോട്ടോയും എടുത്താണ് എം ടി മടങ്ങിയത്.    Read on deshabhimani.com

Related News