തേയിലത്തോട്ടത്തിൽ ഇറങ്ങിയ കാട്ടാന പരിഭ്രാന്തി പരത്തി
മൂന്നാർ തേയിലത്തോട്ടത്തിൽ ഇറങ്ങിയ കാട്ടാന പരിഭ്രാന്തി പരത്തി.ബുധൻ രാവിലെ 8 30 ഓടെ കണ്ണൻ ദേവൻ കമ്പനി കന്നിമല എസ്റ്റേറ്റ് ടോപ്പ് ഡിവിഷൻ 14-ാം നമ്പർ ഫീൽഡിലാണ്ഒരു കുട്ടിയടക്കം മൂന്ന് കാട്ടാനകൾ ഇറങ്ങിയത്. തോട്ടത്തിൽ കൊളുന്ത് നുള്ളിക്കൊണ്ടിരുന്ന തൊഴിലാളികളാണ് ആനയെ കണ്ടത്. ഒരു മണിക്കൂർനേരം നിലയുറപ്പിച്ച് നിന്നതിന്‌ശേഷമാണ് സംഘം കാട്ടിലേക്ക് മടങ്ങിയത്. Read on deshabhimani.com