ആനപ്പള്ളം അംബേദ്കർ കോളനി യാത്രാദുരിതം തീരുന്നു



ഇടുക്കി ഉപ്പുതറ ആനപ്പള്ളം അംബേദ്കർ കോളനി നിവാസികളുടെ കാലങ്ങളായുള്ള യാത്രാദുരിതത്തിന് പരിഹാരമാകുന്നു. റോഡിന്റെ നിർമാണം ആനപ്പള്ളത്ത് വാഴൂർ സോമൻ എംഎൽഎ ഉദ്ഘാടനംചെയ്‍തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് കെ ടി ബിനു അധ്യക്ഷനായി. അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വികസന വകുപ്പാണ് ഒരുകോടി രൂപ ചെലവിൽ റോഡ് പുനർനിർമിക്കുന്നത്. ജില്ലാ നിർമിതി കേന്ദ്രമാണ് നിർമാണ നിർവഹണ ഏജൻസി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് എം ടി മനോജ്‌, പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ ജേക്കബ്, ബ്ലോക്ക്‌ പഞ്ചായത്തംഗം വി പി ജോൺ, എം എൻ സന്തോഷ്‌, ബിജു, കെ എം ദിലീപ് തുടങ്ങിയവർ സംസാരിച്ചു.  Read on deshabhimani.com

Related News