ആവേശമായി കളിക്കൂട്ടം
രാജാക്കാട് ബാലസംഘം ജില്ലാ പഠനക്യാമ്പ് ‘കളിക്കൂട്ടം’ ആവേശമായി. രാജാക്കാട് കെ എൻ തങ്കപ്പൻ സ്‌മാരക ഹാളിൽ ക്യാമ്പ് സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി എ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. സംഘടനയും സമീപനവും എന്ന വിഷയത്തിൽ ബാലസംഘം സംസ്ഥാന കോ ഓർഡിനേറ്റർ അഡ്വ. എം രൺധീഷ്, ബാലസംഘം യൂണിറ്റുകളും ബദൽ വിദ്യാഭ്യാസവും, കുട്ടികളും അവകാശങ്ങളും, സൗഹൃദ സമീപനവും എന്നീ വിഷയങ്ങളിൽ സംസ്ഥാന ജോയിന്റ് കൺവീനർ സി വിജയകുമാറും അരങ്ങിലെ കളികൾ എന്ന തിയറ്റർ വിഷയത്തിൽ ബാലസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് അമ്മാസ് ശേഖരും ക്ലാസെടുത്തു. ജില്ലാ പ്രസിഡന്റ് അഥീന സിബി, സെക്രട്ടറി എം എസ് ഗൗതം, കൺവീനർ പി കെ രാജു, കോ ഓർഡിനേറ്റർ റോണക് സെബാസ്റ്റ്യൻ, അലീന സിംസൺ, എം എൻ ഹരിക്കുട്ടൻ, സുമ സുരേന്ദ്രൻ, ബേബിലാൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. Read on deshabhimani.com