ചെമ്പകപ്പാറയില്‍ വെട്ടുക്കിളി ശല്യം



കൊന്നത്തടി ചെമ്പകപ്പാറയില്‍ വെട്ടുക്കിളി അക്രമണത്തില്‍ വ്യാപക കൃഷിനാശം. മുളക്കല്‍ ബേബിയുടെ പുരയിടത്തിലെ വാഴയും മുരിക്കും വെട്ടുകിളിക്കൂട്ടം തിന്ന് നശിപ്പിച്ചു. സമീപത്തെ മറ്റ് പുരയിടങ്ങളിലും കൃഷിനാശമുണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസമാണ് വെട്ടുകിളികള്‍ വന്‍തോതില്‍ കൃഷിയിടങ്ങളിലെത്തിയത്. പുരയിടങ്ങളോട് ചേര്‍ന്നുള്ള പെരിഞ്ചാംകുട്ടിയിലെ തേക്ക്, മുള പ്ലാന്റേഷനുകളില്‍ മുന്‍വര്‍ഷങ്ങളിലും വെട്ടുകിളികള്‍ വ്യപകമായി എത്തിയിരുന്നു. Read on deshabhimani.com

Related News