ജനവാസ മേഖലയിൽ കടന്ന ആനക്കൂട്ടത്തിലെ പിടിയാന ഷോക്കേറ്റ് ചെരിഞ്ഞു
വണ്ടിപ്പെരിയാർ പെരിയാർ കടുവ സങ്കേതത്തിന്റെ വനമേഖലയിൽ നിന്നും വണ്ടിപ്പെരിയാർ ജനവാസ മേഖലയിൽ കടന്ന ആനക്കൂട്ടത്തിലെ പിടിയാന ഷോക്കേറ്റ് ചെരിഞ്ഞു. എച്ച്പിസി മൂലക്കയം ഭാഗത്താണ് എട്ട് വയസ് പ്രായമുള്ള പിടിയാനയാണ് ഞായർ പുലർച്ചെ അഞ്ചോടെ ഷോക്കേറ്റ് ചെരിഞ്ഞത്. ഈ പ്രദേശങ്ങളിൽ ജനവാസ മേഖലയിലും കൃഷിയിടങ്ങളിലും കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പതിവാണ്. കൂട്ടമായി എത്തുന്ന ആന ഉൾപ്പെടെയുള്ള വന്യജീവികൾ വലിയതോതിൽ കൃഷിനാശവും വരുത്തുന്നുണ്ട്. മൂലക്കയം ഭാഗത്ത് ഇറങ്ങിയ കാട്ടാനകൾ കൃഷിയിടത്തിലെ കവുങ്ങ് മറിച്ച് ഇടുന്നതിനിടയിൽ വൈദ്യുതി ലൈനിൽ ടച്ച് ചെയ്യുകയായിരുന്നു. തുടർന്ന് ഷോക്കേറ്റ് പിടിയാന ചരിഞ്ഞു. ആനക്കൂട്ടത്തിന്റെ ബഹളം കേട്ട് നാട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് പിടിയാന ഷോക്കേറ്റ് നിലയിൽ കണ്ടെത്തിയത്. അബീഷ് എന്നയാളുടെ കൃഷിയിടത്തിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.പുലർച്ചെ വലിയ ശബ്ദം കേട്ടതോടെ വൈദ്യുതി പോയതായും സ്ഥലമുടമ പറഞ്ഞു. Read on deshabhimani.com