എസ്‌എഫ്‌ഐ സ്ഥാപിതദിനം ; സമരസ്‌മരണകളിൽ വിദ്യാർഥിസംഗമം
കൊച്ചി സമരോത്സുകതയുടെ അഞ്ചരപ്പതിറ്റാണ്ടിലേക്ക് കടക്കുന്ന എസ്‌എഫ്‌ഐയുടെ സ്ഥാപിതദിനത്തോടനുബന്ധിച്ച് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ യൂണിറ്റുകളിൽ പതാക ഉയർത്തലും 16 ഏരിയ കേന്ദ്രങ്ങളിൽ വിദ്യാർഥിസംഗമങ്ങളും നടന്നു. തിങ്കൾ രാവിലെ അഭിമന്യു സ്‌മാരകമന്ദിരത്തിൽ എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ് ആശിഷ് എസ് ആനന്ദ് പതാക ഉയർത്തി. എറണാകുളം മഹാരാജാസ് കോളേജിൽ നടന്ന വിദ്യാർഥിസംഗമം സംസ്ഥാന കമ്മിറ്റി അംഗം അജ്‌മില ഷാൻ ഉദ്‌ഘാടനം ചെയ്തു. ആലുവയിൽ ജില്ലാ സെക്രട്ടറി ടി ആർ അർജുൻ, തൃപ്പൂണിത്തുറയിൽ ജില്ലാ പ്രസിഡന്റ് ആശിഷ് എസ് ആനന്ദ് എന്നിവരും സംഗമം ഉദ്‌ഘാടനം ചെയ്തു. കാലടി സംസ്‌കൃത സർവകലാശാല, കളമശേരി കുസാറ്റ്, ഫിഷറീസ് സർവകലാശാല ക്യാമ്പസുകളിലും വിദ്യാർഥിസംഗമങ്ങൾ നടന്നു. Read on deshabhimani.com