നാടുണർത്തി ബാലസംഘം കാർണിവലുകൾ



കൊച്ചി ബാലസംഘം സ്ഥാപിതദിനത്തോടനുബന്ധിച്ച് വില്ലേജ് കേന്ദ്രങ്ങളിൽ കാർണിവൽ സംഘടിപ്പിച്ചു. 86–ാം സ്ഥാപിതദിനത്തിന്റെ ഭാഗമായി 16 ഏരിയകളിലെ 150 കേന്ദ്രങ്ങളിൽ കാർണിവൽ നടത്തി. ‘അതിരുകൾ ഇല്ലാത്ത ലോകം ആഹ്ലാദകരമായ ബാല്യം’ മുദ്രാവാക്യം ഉയർത്തി നടത്തുന്ന പരിപാടിയിൽ കലാകായിക മത്സരങ്ങൾ, പ്രദർശനം, ഭക്ഷ്യമേള എന്നിവയും സംഘടിപ്പിച്ചു. കാർണിവലിന്റെ ജില്ലാതല ഉദ്ഘാടനം കുന്നത്തുനാട് വില്ലേജിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി അഭയ്‌രാജ് നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് വിസ്മയ് വാസ് കിഴക്കമ്പലത്തും സെക്രട്ടറി  കെ കെ കൃഷ്‌ണേന്ദു എളമക്കരയിലും ജില്ലാ കൺവീനർ എൻ കെ പ്രദീപ് പറവൂർ ഏരിയയിലും ജില്ലാ കോ–-ഓർഡിനേറ്റർ അരവിന്ദശോക് തൃക്കാക്കര ഈസ്റ്റിലും സംസ്ഥാന കമ്മിറ്റി അംഗം കെ പുഷ്പകുമാരി മരട് വെസ്റ്റിലും ഉദ്‌ഘാടനം ചെയ്‌തു. മുഴുവൻ കേന്ദ്രങ്ങളിലും കുട്ടികളുടെ അവകാശപ്രഖ്യാപനവും നടത്തി. ജനപ്രതിനിധികൾ, കലാ–-സാംസ്‌കാരിക പ്രവർത്തകർ, കായികതാരങ്ങൾ തുടങ്ങി നിരവധി പ്രമുഖർ വിവിധ ഇടങ്ങളിൽ സംഘടിപ്പിച്ച കാർണിവലിൽ അണിനിരന്നു. Read on deshabhimani.com

Related News