ശ്രദ്ധേയമായി സ്കൂബ ഡൈവിങ്‌ പ്രദർശനം



കൊച്ചി സാഹസികത ഇഷ്ടപ്പെടുന്ന വിനോദസഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകേന്ദ്രവും ഡിടിപിസിയും അക്വാലിയോ പാഡി ഡൈവ് സെന്ററും ചേര്‍ന്നൊരുക്കിയ സ്‌കൂബ ഡൈവിങ് പ്രദർശനം കാണികളുടെ കൈയടി നേടി. ലോക വിനോദസഞ്ചാര ദിനത്തിന്റെ ഭാഗമായാണ് ദർബാർഹാൾ മൈതാനത്ത്‌ പ്രദര്‍ശനം നടത്തിയത്. 20,000 ലിറ്റര്‍ വെള്ളത്തില്‍ കൃത്രിമമായി നിര്‍മിച്ച സ്വിമ്മിങ് പൂളിലായിരുന്നു സ്കൂബ ഡൈവിങ്. രണ്ടുലക്ഷം രൂപയുടെ വിദേശനിര്‍മിത സ്കൂബ ഉപകരണങ്ങളാണ് ഡൈവിങ്ങിനായി സജ്ജമാക്കിയത്. സ്‌കൂബ ഡൈവിങ് കാഴ്ചകൾ ജനങ്ങൾക്ക് കാണാൻ ലൈവ് അണ്ടർവാട്ടർ വീഡിയോ പ്രദർശനവുമുണ്ടായിരുന്നു. നൂറിലധികം പേര്‍ പ്രദര്‍ശനത്തിനെത്തി. സ്വകാര്യ വിനോദ സെന്ററുകളുടെ ആഭിമുഖ്യത്തിൽ ആർച്ചറി, ഫൺ ഗെയിം സോൺ എന്നിവയും ദർബാർഹാൾ മൈതാനത്ത്‌ നടന്നു. കലക്ടർ എൻ എസ് കെ ഉമേഷ്‌ സംസാരിച്ചു. Read on deshabhimani.com

Related News