‘ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതി റാക്കാട് സ്കൂളിൽ
മൂവാറ്റുപുഴ റാക്കാട് ഗവ. യുപി സ്കൂളിൽ ‘ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതി തുടങ്ങി. മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്കാണ് പത്രം സ്പോൺസർ ചെയ്തത്. സ്കൂളിൽചേർന്ന യോഗത്തിൽ അർബൻ ബാങ്ക് ചെയർമാൻ സി കെ സോമൻ സ്കൂൾലീഡർമാരായ അഭിനവ് ജിബേഷ്, നിയ ബേസിൽ എന്നിവർക്ക് പത്രം നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് പി സി ബിന്ദുമോൾ, ബാങ്ക് ഡയറക്ടർ ബോർഡ് അംഗം സാബു ജോസഫ്, പ്രധാനാധ്യാപിക സിന്ധു ഏലിയാസ്, പിടിഎ പ്രസിഡന്റ് എം കെ സന്തോഷ്, ദേശാഭിമാനി ഏരിയ ലേഖകൻ പി ജി ബിജു, സ്റ്റാഫ് സെക്രട്ടറി ജയ്സി ഐസക് എന്നിവർ സംസാരിച്ചു. Read on deshabhimani.com