തിരിച്ചെത്തും കളിയാരവം : 
കച്ചേരി മൈതാനത്തിന് 1.15 കോടി



വൈപ്പിൻ പള്ളിപ്പുറം കച്ചേരി മൈതാനം നവീകരണത്തിന് 1.15 കോടി രൂപ അനുവദിച്ചു. 30 വര്‍ഷമായി കാടുപിടിച്ചും പാഴ്‌വസ്തുക്കള്‍ നിറഞ്ഞും കിടക്കുന്ന ഇവിടം വിവിധോദ്ദേശ്യ മൈതാനം എന്ന രീതിയിലാകും നവീകരിക്കുന്നത്. ഇതോടെ കളിയാരവങ്ങള്‍ക്കും വിവിധ പരിപാടികള്‍ക്കും മൈതാനം വേദിയാകും. കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ മണ്ഡലം ആസ്തി വികസന പദ്ധതിയിലാണ് ഒരുകോടി 15 ലക്ഷം രൂപ അനുവദിച്ചത്. പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി എംഎൽഎ അറിയിച്ചു. ഓപ്പൺ സ്റ്റേജ് ഉൾപ്പെടെ സംവിധാനങ്ങൾ പദ്ധതിയുടെ ഭാഗമായി ഒരുക്കും. ഒരുകാലത്ത് വിക്ടർ മഞ്ഞില, സേവ്യർ പയസ് തുടങ്ങിയ ഫുട്ബോൾ താരങ്ങൾ ആവേശം വിതച്ച കച്ചേരി മൈതാനം വീണ്ടെടുക്കണമെന്നത് നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു. പദ്ധതി നാടി​ന്റെ കായികവികസനത്തില്‍ നാഴികക്കല്ലാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ പറഞ്ഞു. Read on deshabhimani.com

Related News