തൃക്കാക്കര സഹകരണ ആശുപത്രിയിൽ പൊള്ളൽ ചികിത്സാകേന്ദ്രം ഒരുങ്ങുന്നു



തൃക്കാക്കര തൃക്കാക്കര മുനിസിപ്പൽ സഹകരണ ആശുപത്രിയിൽ പൊള്ളൽ ചികിത്സാകേന്ദ്രം ഒരുങ്ങുന്നു. ബിപിസിഎൽ, കൊച്ചിൻ റിഫൈനറി എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന്‌ ആശുപത്രി പ്രസിഡന്റ്‌ ഡോ. എം പി സുകുമാരൻ പറഞ്ഞു. അടുത്തമാസം ആദ്യവാരത്തോടെ ചികിത്സാകേന്ദ്രം പൂർണസജ്ജമാകും. ബിപിസിഎൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ അഭയരാജ് സിങ്, ജനറൽ മാനേജർ ജോർജ് തോമസ്, ആശുപത്രി പ്രസിഡന്റ്‌ ഡോ. എം പി സുകുമാരൻ, സെക്രട്ടറി റാഫി മൈന, മെഡിക്കൽ സൂപ്രണ്ട് അനീഷ്, തുടങ്ങിയവർ കേന്ദ്രത്തിന്റെ അവസാനഘട്ട നിർമാണം വിലയിരുത്തി. Read on deshabhimani.com

Related News