കോൺഗ്രസ് വിട്ട് 15 കുടുംബങ്ങൾ സിപിഐ എമ്മിനൊപ്പം
പള്ളുരുത്തി ചെല്ലാനത്ത് കോൺഗ്രസ് വിട്ട് സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച 15 കുടുംബങ്ങൾക്ക് സ്വീകരണം നൽകി. കണ്ടക്കടവ് ജങ്ഷനിൽ നടത്തിയ സ്വീകരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി ആർ ഷാജികുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ്, ജില്ലാ കമ്മിറ്റി അംഗം ടി വി അനിത, ഏരിയ സെക്രട്ടറി പി എ പീറ്റർ, എ എക്സ് ആന്റണി ഷീലൻ, കെ ഡി പ്രസാദ്, ബേബി തമ്പി തുടങ്ങിയവർ സംസാരിച്ചു. എ എക്സ് പ്രിൻസൻ സ്വാഗതവും സി ജി സോമനാഥൻ നന്ദിയും പറഞ്ഞു. Read on deshabhimani.com