കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്‌തു



മരട് മുൻ എംഎൽഎമാരായ എം സ്വരാജ്, ജോൺ ഫെർണാണ്ടസ് എന്നിവരുടെ ആസ്തിവികസന ഫണ്ടിൽനിന്ന്‌ അനുവദിച്ച 1.62 കോടി രൂപ ഉപയോഗിച്ച് നിർമിച്ച മരട് നഗരസഭയുടെ നെട്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ കെട്ടിടം ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്‌തു. കെ ബാബു എംഎൽഎ അധ്യക്ഷനായി. നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ, ഡെപ്യൂട്ടി ചെയർപേഴ്സൺ രശ്മി സനിൽ, പി ഡി രാജേഷ്, ചന്ദ്രകലാധരൻ, മിനി ഷാജി, അജിത നന്ദകുമാർ, ബെൻഷാദ് നടുവില വീട്, സി ആർ ഷാനവാസ്, കെ കെ ആശ തുടങ്ങിയവർ സംസാരിച്ചു. ഉദയംപേരൂർ മുൻ എംഎൽഎ എം സ്വരാജ് അനുവദിച്ച ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച ജനകീയ കുടുംബാരോഗ്യ കേന്ദ്രം മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ സജിത മുരളി കെട്ടിടം തുറന്നുനൽകി. വൈസ് പ്രസിഡന്റ്‌ എസ് എ ഗോപി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ സുബ്രഹ്മണ്യൻ, മിനി പ്രസാദ്, സുധ നാരായണൻ, ടി കെ ജയചന്ദ്രൻ, മിനി സാബു, എ കെ സാവിത്രി തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News