മൂവാറ്റുപുഴയിൽ വിശ്രമകേന്ദ്രം നിർമാണം തുടങ്ങി



മൂവാറ്റുപുഴ മൂവാറ്റുപുഴയുടെ വികസനപദ്ധതികളുടെ നിർദേശങ്ങൾ പൊതുമരാമത്ത്, ടൂറിസം മേഖലയിലൂടെ സമയബന്ധിതമായി നടപ്പാക്കാൻ ശ്രമിക്കുമെന്ന് പൊതുമരാമത്തുമന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വകുപ്പിന്റെ കീഴില്‍ അഞ്ചുകോടി രൂപ ചെലവഴിച്ച് മൂവാറ്റുപുഴയിൽ നിര്‍മിക്കുന്ന വിശ്രമകേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂവാറ്റുപുഴ വിശ്രമകേന്ദ്രത്തിന്റെ നിർമാണത്തിൽ മന്ത്രി ഓഫീസ് നേരിട്ട് ഇടപെടുമെന്നും മന്ത്രി പറഞ്ഞു. മാത്യു കുഴല്‍നാടന്‍ എംഎല്‍എ അധ്യക്ഷനായി. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം സൂപ്രണ്ടിങ് എൻജിനിയർ വി കെ ശ്രീമാല റിപ്പോർട്ട് അവതരിപ്പിച്ചു. ചീഫ് എൻജിനിയർ എൽ ബീന, നഗരസഭാ ചെയര്‍മാന്‍ പി പി എല്‍ദോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണന്‍, എല്‍ദോ എബ്രഹാം, ജോസഫ് വാഴക്കന്‍, സിനി ബിജു, രാജശ്രീ രാജു, കെ പി രാമചന്ദ്രന്‍, ജോളി പൊട്ടയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു. Read on deshabhimani.com

Related News